Skip to main content

ഒരു വിരഹത്തിന്റെ ഓര്‍മ്മ


ഓര്‍മ്മകള്‍ എല്ലാം നമുക്ക് ഓര്‍ക്കാന്‍ പറ്റിലെങ്കിലും, ചില ഓര്‍മ്മകള്‍ നമ്മുക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല ,എത്ര മറന്നാലും അത് നമ്മളെ തേടി എത്തും ,
ഒരു ചെമ്പനീര്‍ പൂവ് എടുത്ത് എന്റെ ഹൃദയത്തോട് ചേര്ത്തു പിടിച്ചു ആ ചാറ്റല്‍ മഴയില്‍ ഞാന്‍ നിന്നെ കാണാന്‍ വന്നു. ഞാന്‍ മഴ നനഞ്ഞു ആകെ കുതിര്നിരുന്നു , നിന്നെ ഒന്നു കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി ഒഴുകന്ന്പോലെ എനിക്ക് തോന്നി ,പക്ഷേ നീ അപ്പോള്‍ എന്‍ അരുകില്‍ വരാതെ ആ ജനല്‍ കമ്പി യില്‍ പിടിച്ചു നിന്നു , അപ്പോള്‍ നിന്‍ മുഖത്ത് ഒരു വല്ലാത്ത ഭാവം ആയിരുന്നു , എനിക്ക് അറിയാം നിനക്ക് എന്നോട് സ്നേഹം ഒണ്ടു എന്ന് അത് നിന്റെ ജീവനെകാള്‍ ജീവന്‍ ആണെന്നും എനിക്ക് അറിയാം . എങ്കിലും നീ ഒന്നു ചിരികുകയെങ്ങിലും ചെയ്തെങ്ങില്‍ എന്ന് ഞാന്‍ ആശിച്ചു . അതോ നീയും എന്നോട് പിണങ്ങിയോ ???അതോ നീ എല്ലാവരുടെയും മുന്നില്‍ പിണക്കം അഭിനയിക്കുകയാണോ?
എന്റെ ഹൃദയം പറിച്എടുതിട്ടു നീ എന്റെ വേദന കാണുമ്പോള്‍ എന്നെ പരിഹസിച്ചു ചിരികുകയാണോ ??.ഞാന്‍ കാണുന്ന സ്വപനങ്ങള്‍ എല്ലാം നീ ആയിരുന്നു .എന്റെ ഓരോശ്വാസവും നീ ആയിരുന്നു .ഇപ്പോള്‍ പിരിയാന്‍ വേണ്ടി ആണെങ്കില്‍ എന്തിന് നമ്മള്‍ ഇത്ര അടുത്തു ,എന്തിന് പ്രണയിച്ചു , മഞ്ഞു വീണ മന്ദാര പൂകള്‍ ഉള്ള വഴിയിലുടെ നിന്റെ കൈയും പിടിച്ചു നടകുന്നത് സ്വപനം കാണാന്‍ എന്തിന് നീ എന്നേ പടിപിച്ചു ?.................. എന്നാലും................................നിനക്ക് ഒന്നു ചിരികുകയെങ്ങിലും ചെയാം ആയിരുന്നു .

നീ എന്നില്‍ നിന്നു എത്ര കുടുതല്‍ അകന്നാലും ,അല്ലെങ്ങില്‍ അകലാന്‍ ശ്രമിച്ചാലും നീ എന്നെ കൂടുതല്‍ കൂടുതല്‍ ഒര്കുകയല്ലേ ?? എന്നും എനിക്ക് നിന്റെ സന്തോഷം ആണ് വലുത് അതുകൊണ്ട് ഞാന്‍ നിന്നെ ഒരിക്കലും വിഷമിപികുകയില്ല .

നമ്മള്‍ എല്ലാ ആഴ്ചയിലും പോകാറുള്ള ആ പാര്‍കില്‍ ഞാന്‍ ഇന്നലെ പോയി ...നീ ഇല്ലാതെ . അവിടെ ഞാന്‍ നിന്നെ പ്രദീഷിച്ചു പക്ഷെ ഞാന്‍ അവിടെ ഒരു ചിറക് ഒടിഞ്ഞ പ്രാവിനെ കണ്ടു ... ആ രംഗം എന്നെ കൂടുതല്‍ വിഷമിപിച്ചു ......കാരണം ഞാനും ആ പക്ഷിയും ഇപ്പോള്‍ തുല്യര്‍ അല്ലേ?? .പിന്നേ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ,,,, കുറച്ചു നിമിഷം ഞാന്‍ പഴയ ലോകത്ത് പോയി ... നീ എപ്പോഴും എന്റെ ബൈക്ക് യില്‍ കയറുമ്പോള്‍ ഷര്‍ട്ട് ന്റെ കോളറില്‍ പിടിച്ചു വലിക്കുനത് ഞാന്‍ ഓര്‍ത്തു ....... വലിച്ചു പക്ഷെ നീ ആയിരുന്നില്ല അവിടെ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് കാരന്‍ ആയിരുന്നു " എടുത്തുകൊണ്ടു പോടാ നിന്നു കിനാവ് കാണാതെ എന്നും പറഞ്ഞു " ....................
കൈകള്‍ വിട്ടു വിട പറഞ്ഞു പോകുന്നു നമ്മള്‍ എങ്കിലും എനിക്ക് കരളേ നിന്നെ പിരിയാന്‍ മനസില്ല.. എന്റെ കൈ വിട്ടു നീ കണ്ണുനീരും തുടച്ചുകൊണ്ട് ,,, എന്നില്‍ നിന്നും ദൂരേക്ക്‌ ഓടി പോയപ്പോള്‍ എന്നില്‍ നിന്നും എന്റെ പ്രാണന്‍ വേര്‍പിരിയുന്നത്‌ എനിക്ക് തോന്നി . അപ്പോള്‍ ഞാന്‍ നിന്‍ പുറകെ ഓടി വരുന്നത് കണ്ട നീ എന്റെ അരുകില്‍ ഓടി എത്തി എന്റെ കൈ എടുത്തു നിന്‍ ഹൃദയത്തോട് ചേര്‍ത്ത് എന്നോട് പറഞ്ഞില്ലേ നിനക്ക് എന്നെ പിരിയാന്‍ വയ്യ ഇങ്ങനെ അകലാന്‍ വേണ്ടി ആണോ നമ്മള്‍ സ്നേഹിച്ചത് .. അപ്പോള്‍ ഞാന്‍ എന്റെ പ്രാണന്‍ ആയ നിന്നെ വിഷപിച്ചു ,,, ഞാന്‍ പറഞ്ഞു വേണ്ട നമുക്ക് പിരിയാം , നിന്റെ നമ്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം . ജീവിതം എന്നാ പൂച്ചെടി നമുക്ക് ഓര്‍മകള്‍ കൊണ്ട് നാട്ടുനനച്ച്ച്ചു വളര്‍ത്താം ,അതിലെ പൂകള്‍ എല്ലാം സ്നേഹ മലരുകള്‍ അക്കം അതില്‍ നമുക്ക് സുഗന്ധത്തിന്‍ നന്മകള്‍ നിറക്കാം ..
നീ പറഞ്ഞില്ലേ ഈ ഒരു ജന്മത്തില്‍ നമുക്ക ഒരുമിക്കാന്‍ പറ്റിയിലെങ്ങിലും നമുക്ക അടുത്ത ജന്മങ്ങളില്‍ നമുക്ക് ഒരുമിക്കാം . അതുവരെ എനികായി നീ കാത്തിരിക്കണം .....

Comments

Popular posts from this blog

കൃഷ്ണവേണി

ചെറുകഥ : കൃഷ്ണവേണി. രചന : അരുൺ. ബ്രാമമുഹൂർത്തത്തിൽ കിഴക്കൻ ചരുവിൽ ക്ഷേത്രക്കാവിനുള്ളിൽ, (അല്പം വലിയ കാവാണ്. അങ്ങോട്ടേക്ക് ആരുംപോകാറില്ല) അവിടെ ഉള്ള പൂമരങ്ങൾ പൂത്താൽ പക്ഷികളും ശലഭങ്ങളും എല്ലാം ചേർന്ന് ആകെ ഒരു കലപില മേളം ആണ്. രാവിലെ ക്ഷേത്ര പൂജക്ക് പോകുന്ന യുവാവ് അവിടെ എന്തോ പ്രത്യേകത ഉള്ള ഒരു തെളിച്ചം കാണുന്നു. പതിയെ ശബ്ദം ഉണ്ടാക്കാതെ അവൻ അങ്ങോട്ട് എത്തുന്നു..  നല്ല പാലപൂവിൻ്റെയും ചന്ദനത്തിൻ്റെയും മണം. കാവിൻ്റെ ഉൾവശം അവൻ നല്ല പരിചയം ആണ്..  ക്ഷേത്രത്തിൻ്റെ കാവ് ആയതുകൊണ്ട് ചില സമയങ്ങളിൽ പൂജ ചെയ്യാനും കാവു വൃത്തി ആക്കാനും അവൻ പോകാറുണ്ട്. കാവിൻ്റെ മധ്യത്തിൽ ഒരു കുളം ഉണ്ട് അതിലെ വെള്ളം ആരും ഉപയോഗിക്കാറില്ല.  പക്ഷേ ഈ യുവാവ് ഒരിക്കൽ അതൽപം കുടിച്ചിരുന്നു..  അത് ഒരു സാധാരണ വെള്ളം അല്ല... തേൻ പോലെ ഉള്ള വെള്ളം.. അത് കുടിച്ചപ്പോൾ മുതൽ അവൻ്റെ തലയിൽ ഒരു വണ്ടിൻ്റെ മൂളൽ പോലെ... തലകറക്കം പോലെ..ആകെ ഒരു വിഭ്രാന്തി.. പണ്ട് ആരോ ഈ വെള്ളം കുടിച്ചു ഭ്രാന്ത്പിടിച്ച കഥ അവൻ കേട്ടിട്ടുണ്ട്. പക്ഷെ അത് വളരെ പ്രായം ആയ ആളാണ് കുടിച്ചത്. കുറച്ചു നേരത്തെ വിഭ്രാന്തിക്ക് ശേഷം അവൻ സ്വബോധം തിരികെ വന്നു.. എ...

നീ ഒരു പ്രണയത്തിനായി ....................................

നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്‍റെ ഓര്‍മ്മകള്‍ എന്നും എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനം ആയിരുന്നു .ദൈവം ഭുമിയില്‍ സൃഷ്‌ടിച്ച ഏറ്റവും സൗന്ദര്യവും, സ്നേഹവും, പിന്നേ എന്തെല്ലാമോ ഉള്ളതില്‍ ഒന്നായ എന്‍ പ്രിയേ നിന്‍റെ ഈ‍ ചിരി കേള്‍കുമ്പോള്‍ എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നു .കല്ലുകള്‍ നിറഞ്ഞ അരുവിയുടെ നാദം പോലെയോ മണി നദമോ അങ്ങനെ എന്തോ ഒന്നു എന്നില്‍ വന്നു പതിക്കുന്നു , ഞാന്‍ അറിയാതെ തന്നെ നിന്‍റെ ആരാധകന്‍ ആകുകയാണ് .നിന്‍ ചിരിയും കൊഞ്ചലും കേട്ടില്ലങ്ങില്‍ ഞാന്‍ എണ്ണ വറ്റിയ ഒരു കല്‍ വിളക്കുപോലെ ആയിപോകും ,നിന്‍റെ ഓരോ സ്വരവും കേള്‍ക്കാന്‍ ഞാന്‍ എപ്പോളും കാതോര്‍ക്കുന്നു .നിന്‍റെ ഓരോ നിശ്വാസവും എന്നെ തഴുകി ഉറക്കുകയും ഉണര്‍ത്തുകയും ചെയുന്ന സുഗന്ധ തെന്നല്‍ ആണ് . എന്‍റെ ഓരോ കിനാവിലും നീ മാത്രമാണ് എപ്പോളും നീ ആണ് എന്‍ മനസ് നിറയെ . ഞാന്‍ ഇപ്പോള്‍ നീ ആകും കാറ്റില്‍ പറന്ന് നടക്കുന്ന ശലഭംമാത്രമാണ് .ഞാന്‍ എന്നെ മറന്നാലും നിന്നെ മറക്കില്ല .................എനിക്ക് എന്നെ നഷ്ടപെട്ടലും ഞാന്‍ നിന്നെ ആര്‍കും വിട്ടു കൊടുക്കില്ല ...................ഞാന്‍ എന്നെ വെറുത്താലും നിന്നെ വെറുകില്ല ഒരിക്കലും മറക്കില്...

ഒരു സാന്കല്പിക പ്രണയം

ഒരു സാന്കല്പിക പ്രണയം എന്നും നിന്നെ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും .. എന്റെ ചുണ്ടുകള്‍ നിന്റെ കാതില്‍ ഉമ്മ വകുകയാണോ എന്ന്? ചില നേരം ഞാന്‍ ആലോചിക്കും നിന്റെ മൊബൈല് ഫോണ്‍ എത്ര ഭാഗ്യവാന്‍ ആണെന്ന്... എന്തെന്നാല്‍ അവന്‍ നിന്റെ എത്ര ചുംബനങ്ങള്‍ ആണ് എട്ടു വാങ്ങുന്നത് , അവന്‍ നിന്റെ കഴുത്തിലും ,കവിളും എല്ലാം എത്ര ചുംബനങ്ങള്‍ ആണ് തരുന്നത് .ചിലപ്പോള്‍ എനിക്ക് നിന്റെ മൊബൈല്‍ ഫോണ്‍ ആകാന്‍ തോന്നും ,സത്യത്തില്‍ എനിക്ക് അസ്സുയയാണ്‌ .ചുണ്ടുകള്‍ കാതിനോട് കഥകള്‍ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും നമ്മള്‍ ചിലപ്പോള്‍ വൈകും നേരങ്ങളില്‍ പൂകാറുള്ള ആ പാര്ക്ക് ,അവിടെ നിന്റെ കൈകളില്‍ കൈയും ചേര്ത്തു പിടിച്ചിരിക്കാന്‍ എന്ത് രസം ആണെന്നോ ....ആ മങ്ങിയ വെട്ടത്തില്‍ നടക്കുമ്പോള്‍ നിന്റെ കൈകളില്‍ കുടുതല്‍ മുറുകെ പിടിക്കാന്‍ തോന്നും ,,, നീ എന്നെ വിട്ടു ഒരിക്കലും അകലരുത് എന്ന് ഞാന്‍ ആശികും അപ്പോള്‍ .നിന്റെ കൈ വെള്ളയിലെ ചൂടും കൈ പുറത്തെ തണുപ്പും ചേരുമ്പോള്‍ എനിക്ക് നിനെ സ്വന്തം ആകാനുള്ള ആഗ്രഹം കൂടി വരും ,ഇങ്ങനെ മുട്ടുയുരുമി നടകുമ്പോള്‍ എനിക്ക് നിന്നെ ഒന്നു കെട്ടിപിടിക്കുവാന്‍ തോന്നുന്നു . കാറ്റില്‍ ഇങ്ങനെ പാറി പറക്കുന്...