നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്റെ ഓര്‍മ്മകള്‍ എന്നും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആയിരുന്നു .ദൈവം ഭുമിയില്‍ സൃഷ്ടിച്ച ഏറ്റവും സൗന്ദര്യവും, സ്നേഹവും, പിന്നേ എന്തെല്ലാമോ ഉള്ളതില്‍ ഒന്നായ എന്‍ പ്രിയേ നിന്റെ ഈ ചിരി കേള്കുമ്പോള് എനിക്ക് ഭ്രാന്ത് പിടിക്കുന്നു .കല്ലുകള്‍ നിറഞ്ഞ അരുവിയുടെ നാദം പോലെയോ മണി നദമോ അങ്ങനെ എന്തോ ഒന്നു എന്നില്‍ വന്നു പതിക്കുന്നു , ഞാന്‍ അറിയാതെ തന്നെ നിന്റെ ആരാധകന് ആകുകയാണ് .നിന് ചിരിയും കൊഞ്ചലും കേട്ടില്ലങ്ങില്‍ ഞാന്‍ എണ്ണ വറ്റിയ ഒരു കല് വിളക്കുപോലെ ആയിപോകും ,നിന്റെ ഓരോ സ്വരവും കേള്‍ക്കാന്‍ ഞാന്‍ എപ്പോളും കാതോര്‍ക്കുന്നു.നിന്റെ ഓരോ നിശ്വാസവും എന്നെ തഴുകി ഉറക്കുകയും ഉണര്‍ത്തുകയും ചെയുന്ന സുഗന്ധ തെന്നല്‍ ആണ് . എന്റെ ഓരോ കിനാവിലും നീ മാത്രമാണ് എപ്പോളും നീ ആണ് എന്‍ മനസ് നിറയെ . ഞാന്‍ ഇപ്പോള്‍ നീ ആകും കാറ്റില്‍ പറന്ന് നടക്കുന്ന ശലഭംമാത്രമാണ് .ഞാന്‍ എന്നെ മറന്നാലും നിന്നെ മറക്കില്ല .................എനിക്ക് എന്നെ നഷ്ടപെട്ടലും ഞാന്‍ നിന്നെ ആര്‍കും വിട്ടു കൊടുക്കില്ല ...................ഞാന്‍ എന്നെ വെറുത്താലും നിന്നെ വെറുകില്ല ഒരിക്കലും മറക്കില്ല .................. ഒരു ജീവനായ് ഒരു താളം ആയി ഒരു ആത്മാവായി നമുക്ക് എന്നും ഒന്നാവം .................................................
ചെറുകഥ : കൃഷ്ണവേണി. രചന : അരുൺ. ബ്രാമമുഹൂർത്തത്തിൽ കിഴക്കൻ ചരുവിൽ ക്ഷേത്രക്കാവിനുള്ളിൽ, (അല്പം വലിയ കാവാണ്. അങ്ങോട്ടേക്ക് ആരുംപോകാറില്ല) അവിടെ ഉള്ള പൂമരങ്ങൾ പൂത്താൽ പക്ഷികളും ശലഭങ്ങളും എല്ലാം ചേർന്ന് ആകെ ഒരു കലപില മേളം ആണ്. രാവിലെ ക്ഷേത്ര പൂജക്ക് പോകുന്ന യുവാവ് അവിടെ എന്തോ പ്രത്യേകത ഉള്ള ഒരു തെളിച്ചം കാണുന്നു. പതിയെ ശബ്ദം ഉണ്ടാക്കാതെ അവൻ അങ്ങോട്ട് എത്തുന്നു.. നല്ല പാലപൂവിൻ്റെയും ചന്ദനത്തിൻ്റെയും മണം. കാവിൻ്റെ ഉൾവശം അവൻ നല്ല പരിചയം ആണ്.. ക്ഷേത്രത്തിൻ്റെ കാവ് ആയതുകൊണ്ട് ചില സമയങ്ങളിൽ പൂജ ചെയ്യാനും കാവു വൃത്തി ആക്കാനും അവൻ പോകാറുണ്ട്. കാവിൻ്റെ മധ്യത്തിൽ ഒരു കുളം ഉണ്ട് അതിലെ വെള്ളം ആരും ഉപയോഗിക്കാറില്ല. പക്ഷേ ഈ യുവാവ് ഒരിക്കൽ അതൽപം കുടിച്ചിരുന്നു.. അത് ഒരു സാധാരണ വെള്ളം അല്ല... തേൻ പോലെ ഉള്ള വെള്ളം.. അത് കുടിച്ചപ്പോൾ മുതൽ അവൻ്റെ തലയിൽ ഒരു വണ്ടിൻ്റെ മൂളൽ പോലെ... തലകറക്കം പോലെ..ആകെ ഒരു വിഭ്രാന്തി.. പണ്ട് ആരോ ഈ വെള്ളം കുടിച്ചു ഭ്രാന്ത്പിടിച്ച കഥ അവൻ കേട്ടിട്ടുണ്ട്. പക്ഷെ അത് വളരെ പ്രായം ആയ ആളാണ് കുടിച്ചത്. കുറച്ചു നേരത്തെ വിഭ്രാന്തിക്ക് ശേഷം അവൻ സ്വബോധം തിരികെ വന്നു.. എ...
Comments