Skip to main content

ഒരു സാന്കല്പിക പ്രണയം

ഒരു സാന്കല്പിക പ്രണയം
എന്നും നിന്നെ ഫോണ്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും .. എന്റെ ചുണ്ടുകള്‍ നിന്റെ കാതില്‍ ഉമ്മ വകുകയാണോ എന്ന്? ചില നേരം ഞാന്‍ ആലോചിക്കും നിന്റെ മൊബൈല് ഫോണ്‍ എത്ര ഭാഗ്യവാന്‍ ആണെന്ന്... എന്തെന്നാല്‍ അവന്‍ നിന്റെ എത്ര ചുംബനങ്ങള്‍ ആണ് എട്ടു വാങ്ങുന്നത് , അവന്‍ നിന്റെ കഴുത്തിലും ,കവിളും എല്ലാം എത്ര ചുംബനങ്ങള്‍ ആണ് തരുന്നത് .ചിലപ്പോള്‍ എനിക്ക് നിന്റെ മൊബൈല്‍ ഫോണ്‍ ആകാന്‍ തോന്നും ,സത്യത്തില്‍ എനിക്ക് അസ്സുയയാണ്‌ .ചുണ്ടുകള്‍ കാതിനോട് കഥകള്‍ പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കും നമ്മള്‍ ചിലപ്പോള്‍ വൈകും നേരങ്ങളില്‍ പൂകാറുള്ള ആ പാര്ക്ക് ,അവിടെ നിന്റെ കൈകളില്‍ കൈയും ചേര്ത്തു പിടിച്ചിരിക്കാന്‍ എന്ത് രസം ആണെന്നോ ....ആ മങ്ങിയ വെട്ടത്തില്‍ നടക്കുമ്പോള്‍ നിന്റെ കൈകളില്‍ കുടുതല്‍ മുറുകെ പിടിക്കാന്‍ തോന്നും ,,, നീ എന്നെ വിട്ടു ഒരിക്കലും അകലരുത് എന്ന് ഞാന്‍ ആശികും അപ്പോള്‍ .നിന്റെ കൈ വെള്ളയിലെ ചൂടും കൈ പുറത്തെ തണുപ്പും ചേരുമ്പോള്‍ എനിക്ക് നിനെ സ്വന്തം ആകാനുള്ള ആഗ്രഹം കൂടി വരും ,ഇങ്ങനെ മുട്ടുയുരുമി നടകുമ്പോള്‍ എനിക്ക് നിന്നെ ഒന്നു കെട്ടിപിടിക്കുവാന്‍ തോന്നുന്നു . കാറ്റില്‍ ഇങ്ങനെ പാറി പറക്കുന്ന നിന്റെ നീള്‍ മുടികള്‍ ഓരോന്നായി പിടിച്ചു ഒതുകി വച്ചു മെല്ലെ നിന്നെ മാറോടു ചെര്‍തിരുതുവാന്‍ എന്തൊരു രസം ആണ് ,നിന്റെ ശ്വാസം എന്റെ കവിളില്‍ തട്ടുമ്പോള്‍ പറയുവാന്‍ ആകാത്ത ഒരു സുഖം എനിക്ക് കിട്ടുന്നു .................................
ചില നേരം നമ്മള്‍ പിണങ്ങിയിട്ട് കാണുമ്പോള്‍ നീ ഒരു ചെറു വിതുമ്പലോടെ എന്നി വന്നു നുള്ളി നോവികുമ്പോള്‍ എനിക്ക് തോന്നും ഈ ലോകത്തില്‍ നമ്മള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളു എന്ന് ,, ആ നേരം നിന്നെ കാണാന്‍ എന്ത് രസം ആണെന്നോ ,, ആകെ ചുവന്നു തുടുത്തു,, കണ്ണുകള്‍ നിറഞ്ഞു തുളുമ്പി ,,ഒരു പാവം സുന്ദരി .അപ്പോള്‍ എനിക്ക് ചിരിവരും ഇന്നലെ പറഞ്ഞതു എല്ലാം എന്നേ മറന്നു എന്നും പറഞ്ഞുള്ള നിന്റെ നില്പ് കാണുമ്പോള്‍ ... എനിക്ക് എപ്പോളും നിന്റെ പിണക്കവും പരിഭവങ്ങളും ഇഷ്ടം ആണ് .
നീ ഒര്കുന്നുണ്ടോ നമ്മള്‍ ആദ്യം കണ്ടുമുട്ടിയ ദിവസം? അന്ന് നിന്റെ മുഖം വല്ലാതെ പേടി ച്ചിരുന്നു ,, അതോ എനിക്ക് തോന്നിയത് ആകാം , അന്ന് നീ പറഞ്ഞില്ലേ നമ്മള്‍ മുന്‍ ജന്മങ്ങളിലും ഇതു പോലെ കണ്ടിരുന്നു എന്ന് ,അപ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞില്ലേ അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലായിരുന്നു എന്ന് ..
നീ ഒന്നു ഓര്ത്തു നോകിയെ ഈ ഫോണ്‍ ഇല്ല എങ്കില്‍ നമ്മള്‍ എങ്ങനെ അറിഞ്ഞേനെ ,, അന്ന് നിടി മിസ്‌ കാള്‍ വന്നിലയിരുന്നെകില്‍ നമ്മള്‍ എങ്ങനെ കണ്ടു മുട്ടിയേനെ ,ചിലപ്പോള്‍ നമ്മള്‍ പരസ്പരം അറിയുക പോലും ഇല്ലായിരുന്നു ... ചില സമയങ്ങളില്‍ ഞാന്‍ ഓര്‍ക്കും ഇത് ഒന്നും വേണ്ടായിരുന്നു എന്ന് , എന്ന് പറഞ്ഞു നീ എന്നോട് പിണങ്ങരുത് .
ചിലപ്പോള്‍ നമ്മള്‍ ഒന്നിച്ചു നടകുമ്പോള്‍ എനിക്ക് തോന്നാറുണ്ട് ഒരു ചാറ്റല്‍ മഴ പെയ് തെന്കില്‍ ,നമുക്കു രണ്ടു പേര്‍ക്കും കൂടെ നനഞ്ഞു നടക്കാം ,അല്ലെങ്കില്‍ നിന്റെ കുട കീഴില്‍ നിന്റെ തോളില്‍ കൈയിട്ടു നിന്നെ ചേര്ത്തു പിടിച്ചു പകുതി നനഞ്ഞു നടക്കാം , അപ്പോള്‍ ആ മഴക്കും എന്ത് സുഖം ആണെന്നോ ......... പറയുവാന്‍ പറ്റാത്ത ഒരു ഈണമാണ്.....അന്നേരം അതുവഴി വന്ന ഒരു വണ്ടി വെള്ളം തെര്രുപ്പിച്ചപ്പോള്‍ നീ എന്നേ കെട്ടിപിടിച്ചു നിന്നത് നിനക്ക് ഓര്‍മയില്ലേ .... അന്നേരം ഞാന്‍ ആകെ നാണം കെട്ടുപോയി ,,എല്ലാവരും നമ്മളെ തന്നെ നോക്കുന്നു ...എന്തായാലും ഇത്രയും വേണ്ടായിരുന്നു ..
ആ ഐസ് ക്രീം പാര്‍ ലരില്‍ ഇരിന്നു നമ്മള്‍ ഐസ് ക്രീം കഴിക്കുമ്പോള്‍ ഐസ് നു ഒപ്പം എന്റെ പെര്സ്സും കാലീ ആകുന്നത് നീ അറിയുന്നുണ്ടോ ?എന്നാലും അതിന് ഒരു സുഖംഉണ്ട് ,, നിന്റെ പാദങ്ങള്‍ എന്റെ പദത്തിനോട് കഥകള്‍ പറയുമ്പോള്‍ എപ്പോളും ഇവിടെ വന്നിരുന്നു ഐസ് ക്രീം കഴിക്കുവാന്‍ തോന്നുന്നു ,നിന്റെ കൈ വിരലുകള്‍ പിടിച്ച് ഞോഡി ക്കുമ്പോള്‍ നിന്റെ കണ്ണിന്റെ ഭാവം കാണാന്‍ എനിക്ക് വലിയ ഇഷ്ടം ആണ് ,ചിലപ്പോള്‍ നിന്റെ പട്ടു പോലുള്ള വിരലുകള്‍ ഞോ ഡി യുമ്പോള്‍ നീ വേദനയോടെ പുളയുന്നത് ഞാന്‍ അറിയുന്നുണ്ട്
എനിക്ക് എപ്പളും നിന്നെ വിളിച്ചുകൊണ്ടിരിക്കാം നിന്റെ ആ ശബ്ദം കേള്‍ക്കുന്നത് എനിക്ക് ഒരു സംഗീതം പോലെ ആണ് . നിന്നെ വിളിക്കുമ്പോള്‍ കിട്ടിയില്ലെങ്ങില്‍ എനില്‍ ആകെ വട്ടുപിടിക്കുനതുപോലെ ,,എനിക്ക് അത് ഓര്‍ക്കാന്‍ പോലും വയ്യ എനിക്ക് അറിയില്ല എന്താണ് എനിക്ക് നിന്നോട് ഇത്ര ഭ്രാന്ത് ,ഏത് ആരാധനയോ? മിഥ്യയോ സത്യമോ ..... എന്തായാലും
ഞാന്‍ ചിലപ്പോള്‍ ഞാന്‍ ഓര്‍ക്കും നമ്മള്‍ പല ജന്മത്തില്‍ കണ്ടുമുട്ടാന്‍ ആഗ്രഹിച്ചിട്ടും കാണാന്‍ കഴിയാത്ത ആത്മാക്കള്‍ ആയിരിക്കും ,അതാണ് നമ്മള്‍ക്ക് രണ്ടു പെര്കും ഇത്ര അടുപ്പം എന്തോ ഒരു ആകര്‍ഷണം ,, രണ്ടു ജീവനും ചേര്ന്നു ഒന്നായി തീര്നതുപോലെ , ഒന്നിന് മറ്റൊന്നിനെ വിട്ടുപോക്കാന്‍ കഴിയുന്നില്ല ,,അതോ നമ്മള്‍ പല ജന്മങ്ങള്‍ സ്നേഹിച്ചു കൊതിതീരതവരോ? എന്തോ.............
ഞാന്‍ എന്‍ പ്രണയം കാറ്റു ആയി പറയുമ്പോള്‍ നീ മരചില്ലയായി അത് തലയാട്ടി സമ്മതിച്ചു ,ഞാന്‍ മഴയയപോള്‍ നീ ഒഴുകും പുഴയായ നീ പൂവയപോള്‍ ഞാന്‍ ചിത്രശലഭം ആയി അങ്ങനെ നമ്മള്‍ പലതും ആയി ,കാറ്റിന് ആരോടാണ് പ്രണയം ,മരത്തിനോടോ? മരചില്ലയോടോ? പൂവിനോടോ ,പൂ മണം തിനോടോ അറിയില്ല ...........

Comments

Anonymous said…
Good

Popular posts from this blog

കൃഷ്ണവേണി

ചെറുകഥ : കൃഷ്ണവേണി. രചന : അരുൺ. ബ്രാമമുഹൂർത്തത്തിൽ കിഴക്കൻ ചരുവിൽ ക്ഷേത്രക്കാവിനുള്ളിൽ, (അല്പം വലിയ കാവാണ്. അങ്ങോട്ടേക്ക് ആരുംപോകാറില്ല) അവിടെ ഉള്ള പൂമരങ്ങൾ പൂത്താൽ പക്ഷികളും ശലഭങ്ങളും എല്ലാം ചേർന്ന് ആകെ ഒരു കലപില മേളം ആണ്. രാവിലെ ക്ഷേത്ര പൂജക്ക് പോകുന്ന യുവാവ് അവിടെ എന്തോ പ്രത്യേകത ഉള്ള ഒരു തെളിച്ചം കാണുന്നു. പതിയെ ശബ്ദം ഉണ്ടാക്കാതെ അവൻ അങ്ങോട്ട് എത്തുന്നു..  നല്ല പാലപൂവിൻ്റെയും ചന്ദനത്തിൻ്റെയും മണം. കാവിൻ്റെ ഉൾവശം അവൻ നല്ല പരിചയം ആണ്..  ക്ഷേത്രത്തിൻ്റെ കാവ് ആയതുകൊണ്ട് ചില സമയങ്ങളിൽ പൂജ ചെയ്യാനും കാവു വൃത്തി ആക്കാനും അവൻ പോകാറുണ്ട്. കാവിൻ്റെ മധ്യത്തിൽ ഒരു കുളം ഉണ്ട് അതിലെ വെള്ളം ആരും ഉപയോഗിക്കാറില്ല.  പക്ഷേ ഈ യുവാവ് ഒരിക്കൽ അതൽപം കുടിച്ചിരുന്നു..  അത് ഒരു സാധാരണ വെള്ളം അല്ല... തേൻ പോലെ ഉള്ള വെള്ളം.. അത് കുടിച്ചപ്പോൾ മുതൽ അവൻ്റെ തലയിൽ ഒരു വണ്ടിൻ്റെ മൂളൽ പോലെ... തലകറക്കം പോലെ..ആകെ ഒരു വിഭ്രാന്തി.. പണ്ട് ആരോ ഈ വെള്ളം കുടിച്ചു ഭ്രാന്ത്പിടിച്ച കഥ അവൻ കേട്ടിട്ടുണ്ട്. പക്ഷെ അത് വളരെ പ്രായം ആയ ആളാണ് കുടിച്ചത്. കുറച്ചു നേരത്തെ വിഭ്രാന്തിക്ക് ശേഷം അവൻ സ്വബോധം തിരികെ വന്നു.. എ...

നീ ഒരു പ്രണയത്തിനായി ....................................

നീ എന്നും എനിക്ക് ഒരു സ്വപ്നം ആയിരുന്നു , നിന്‍റെ ഓര്‍മ്മകള്‍ എന്നും എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനം ആയിരുന്നു .ദൈവം ഭുമിയില്‍ സൃഷ്‌ടിച്ച ഏറ്റവും സൗന്ദര്യവും, സ്നേഹവും, പിന്നേ എന്തെല്ലാമോ ഉള്ളതില്‍ ഒന്നായ എന്‍ പ്രിയേ നിന്‍റെ ഈ‍ ചിരി കേള്‍കുമ്പോള്‍ എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നു .കല്ലുകള്‍ നിറഞ്ഞ അരുവിയുടെ നാദം പോലെയോ മണി നദമോ അങ്ങനെ എന്തോ ഒന്നു എന്നില്‍ വന്നു പതിക്കുന്നു , ഞാന്‍ അറിയാതെ തന്നെ നിന്‍റെ ആരാധകന്‍ ആകുകയാണ് .നിന്‍ ചിരിയും കൊഞ്ചലും കേട്ടില്ലങ്ങില്‍ ഞാന്‍ എണ്ണ വറ്റിയ ഒരു കല്‍ വിളക്കുപോലെ ആയിപോകും ,നിന്‍റെ ഓരോ സ്വരവും കേള്‍ക്കാന്‍ ഞാന്‍ എപ്പോളും കാതോര്‍ക്കുന്നു .നിന്‍റെ ഓരോ നിശ്വാസവും എന്നെ തഴുകി ഉറക്കുകയും ഉണര്‍ത്തുകയും ചെയുന്ന സുഗന്ധ തെന്നല്‍ ആണ് . എന്‍റെ ഓരോ കിനാവിലും നീ മാത്രമാണ് എപ്പോളും നീ ആണ് എന്‍ മനസ് നിറയെ . ഞാന്‍ ഇപ്പോള്‍ നീ ആകും കാറ്റില്‍ പറന്ന് നടക്കുന്ന ശലഭംമാത്രമാണ് .ഞാന്‍ എന്നെ മറന്നാലും നിന്നെ മറക്കില്ല .................എനിക്ക് എന്നെ നഷ്ടപെട്ടലും ഞാന്‍ നിന്നെ ആര്‍കും വിട്ടു കൊടുക്കില്ല ...................ഞാന്‍ എന്നെ വെറുത്താലും നിന്നെ വെറുകില്ല ഒരിക്കലും മറക്കില്...